Ticker

6/recent/ticker-posts

സ്നേഹച്ചങ്ങല സംഘടിപ്പിച്ചു.



 കോടഞ്ചേരി : നെല്ലിപ്പൊയിൽ സെൻ്റ്  തോമസ് എൽ പി സ്കൂളിൽ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ  സ്നേഹച്ചങ്ങല സംഘടിപ്പിച്ചു.


അതിക്രമ മനോഭാവത്തിൽ നിന്നും ലഹരിയുടെ കൈകളിൽ നിന്നും കുട്ടികളെ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹച്ചങ്ങല സംഘടിപ്പിച്ചത്. 

സ്കൂൾ പ്രധാന അധ്യാപിക വി എസ് നിർമ്മല ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി കൺവീനർ ലാബി ജോർജ് ജോൺ അധ്യക്ഷത വഹിച്ചു.

അധ്യാപിക കെ.ഇ ഹെവലീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  വിദ്യാർത്ഥി പ്രതിനിധികളായ ജുവൽ വി എ, ഗ്രേയ്സൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments