Ticker

6/recent/ticker-posts

മീൻ തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ.



ഓച്ചിറ(കൊല്ലം): കുളംവറ്റിച്ചു മീന്‍ പിടിക്കുന്നതിനിടെ മീൻ തൊണ്ടയിൽകുടുങ്ങി യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളി, പ്രയാര്‍ വടക്ക് തയ്യില്‍തറയില്‍ അജയകുമാറിന്‍റെയും സന്ധ്യയുടെയും മകന്‍ ആദര്‍ശ് (ഉണ്ണി - 26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30ഓടൊണ് സംഭവം.

പ്രയാര്‍ വടക്ക് കളിയ്ക്കശ്ശേരില്‍ ക്ഷേത്രത്തിനു സമീപമുള്ള മാര്‍ത്താണ്ഡശ്ശേരില്‍ കിഷേറിന്‍റെ ഉടമസ്ഥതയിലുള്ള കുളം ആദര്‍ശും സുഹൃത്തുക്കളും ചേര്‍ന്നു വറ്റിച്ചു മീന്‍ പിടിക്കുകയായിരുന്നു.

ആദ്യം ലഭിച്ച കരട്ടിമീന്‍ കടിച്ചുപിടിച്ചശേഷം അടുത്ത മീനിനായി ശ്രമിക്കവേ മീൻ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദര്‍ശ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments