Ticker

6/recent/ticker-posts

കോട്ടപ്പള്ളി കനാലിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.



വടകര: ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരത്തൂർ സന്തോഷ് മുക്കിലെ തിരുവങ്ങോത്ത് അജിത് കുമാറിനെയാണ്​ (50) മരിച്ച നിലയിൽ കണ്ടത്. വടകര ടൗണിലെ ഓട്ടോ ഡ്രൈവറാണ്.

വടകര-മാഹി കനാലിന്‍റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ആറ്​ മണിയോടെ വീട്ടിൽ നിന്നും ഓട്ടോയുമായി ഇറങ്ങിയതായിരുന്നു. ഓട്ടോറിക്ഷ കനാലിന് സമീപം നിർത്തിയിട്ടത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി.

തുടർന്ന് നാട്ടുകാർ വടകര അഗ്നിശമനസേനയെ വിവരം അറിയിക്കുകയും ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അഗ്നിശമനസേന പുറത്തെടുത്ത മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments