Ticker

6/recent/ticker-posts

തുരങ്കപാത ; പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തതായി ; ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.



തിരുവമ്പാടി :
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തു.

01.03.2025 ന് ചേർന്ന യോഗത്തിലാണ് കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിക്കാമെന്ന് ശുപാർശ നൽകിയത്.

ഇതോടെ തുരങ്കപാത നിർമ്മാണത്തിനുള്ള അവസാന കടമ്പയും കടന്നിരിക്കുകയാണ്.

നേരത്തെ ചില കപടപരിസ്ഥിതി വാദികളും വികസന വിരോധികളും തുരങ്കപാതക്കെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും തിരുവമ്പാടിയിലെ വൻ ജനരോക്ഷം മൂലം തിരികെ മടങ്ങേണ്ടി വന്നു.
സംസ്ഥാന സർക്കാരിൽ നിരന്തര ഇടപെടൽ നടത്തുകയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചതിന്റെയും അടിസ്ഥാനത്തിൽ വിദഗ്ദ സമിതി ചേരുകയും തീരുമാനമെടുക്കുകയുമാണുണ്ടായത്.27.02.2025 ന് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിക്കുന്ന സാഹചര്യവുമുണ്ടായി.

തുരങ്കപാത നിർമ്മാണം പരിസ്ഥിതി ലോല പ്രദേശ (ESA ) ത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമ്മാണം നടത്തുക,മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂഷ്മസ്‌കെയിൽ മാപ്പിംഗ് തുടർച്ചയായി നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക,ടണൽ റോഡിന്റെ ഇരു ഭാഗത്തും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥ സ്റ്റേഷനുകൾ സ്ഥാപിക്കുക,ഭൂമിയുടെ ഘടന അനുസരിച്ച് ടണലിംഗ് രീതികൾ തെരഞ്ഞെടുക്കുക, ജില്ലാ കളക്ടർ ശുപാർശ ചെയ്യുന്ന 4 പേർ അടങ്ങുന്ന വിദഗ്ദ സമിതി രൂപീകരിക്കുക,അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക,വംശനാശ ഭീഷണി നേരിടുന്ന 'ബാണാസുര ചിലപ്പൻ' പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക,നിർമ്മാണത്തിൽ ഏർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക,ഇരവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമ്മാണം നടത്തുക,ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ട് വെച്ചിട്ടുള്ളത്.EC വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറ് മാസവും യോഗം ചേരുകയും റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പ് നൽകിയിട്ടുണ്ട്.

പരിസ്ഥിതി അതോറിറ്റിയുടെ രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ തുരങ്കപാത നിർമ്മാണം ആരംഭിക്കും.2134 കോടി രൂപയാണ് പദ്ധതി ചെലവ്.
ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.
ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.

Post a Comment

0 Comments