ഓമശ്ശേരി:
അമ്പലക്കണ്ടി ടൗൺ എം.എസ്.എഫ്.സമ്മേളനം 'കൂടലും പറയലും' ശ്രദ്ദേയമായി.തടായിൽ അബു ഹാജിയുടെ വീട്ടങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ കുഴിമ്പാട്ടിൽ മുഹമ്മദ് ജസീം നഗറിൽ നടന്ന സമ്മേളനം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ജന.സെക്രട്ടറി ടി.മൊയ്തീൻ കോയ ഉൽഘാടനം ചെയ്തു.
തിരുവമ്പാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ നിസാം കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
കേരള സർവ്വകലാശാലയിൽ നിന്നും ലിൻഗ്വിസ്റ്റിക്സിൽ ഡോക്ടറേറ്റ് നേടിയ അമ്പലക്കണ്ടി ക്രസന്റിലെ ഡോ:കെ.മുഹമ്മദ് അഷ്‌റഫ് വാഫിക്ക് ടൗൺ എം.എസ്.എഫിന്റെ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി കൈമാറി.
അബു മൗലവി അമ്പലക്കണ്ടി പ്രാർത്ഥന നടത്തി.ടൗൺ എം.എസ്.എഫ്.പ്രസിഡണ്ട് പി.ടി.ഹിജാസ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം എം.എസ്.എഫ്.ട്രഷറർ അജാസ് കൊളത്തക്കര,തടായിൽ അബു ഹാജി,വി.സി.അബൂബക്കർ ഹാജി,പി.സുൽഫീക്കർ മാസ്റ്റർ,കെ.ടി.എ.ഖാദർ,വി.സി.ഇബ്രാഹീം,കെ.ടി.ഇബ്രാഹീംഹാജി,ഇ.കെ.മുഹമ്മദലി,ഡോ:കെ.സൈനുദ്ദീൻ,ഡോ:യു.അബ്ദുൽ ഹസീബ്,പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് യു.കെ.ശാഹിദ്,ഷാനു തടായിൽ,സി.സി.ഷാമിൽ കൊളത്തക്കര,പി.ടി.മുഹമ്മദ്,കെ.ടി.കബീർ,സി.വി.ഹുസൈൻ,ബഷീർ മാണിക്കഞ്ചേരി,അബ്ദുൽ ലത്വീഫ് കുഴിമ്പാട്ടിൽ,സലാം തടായിൽ,ടൗൺ എം.എസ്.എഫ്.ഭാരവാഹികളായ എം.സി.മുഹമ്മദ് ജബീൽ,കെ.എം.മുഹമ്മദ് ഖൈസ്,കെ.മുഹമ്മദ് സുഫിയാൻ,കെ.കെ.മുഹമ്മദ് ത്വയ്യിബ് എന്നിവർ സംസാരിച്ചു.വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ നിറസാന്നിദ്ധ്യം സമ്മേളനത്തെ ശ്രദ്ദേയമാക്കി.കേരളത്തിൽ നിന്ന് കേൾക്കുന്ന പുതിയ വാർത്തകൾ ഭയാനകമാണെന്നും വിദ്യാർത്ഥികൾക്കിടയിലെ അരാഷ്ട്രീയ വാദവും ലഹരി വ്യാപനവും തടയുന്നതിന് സമൂഹമൊന്നടങ്കം രംഗത്തിറങ്ങണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
ഫോട്ടോ:അമ്പലക്കണ്ടി ടൗൺ എം.എസ്.എഫ്.സമ്മേളനം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ജന.സെക്രട്ടറി ടി.മൊയ്തീൻ കോയ ഉൽഘാടനം ചെയ്യുന്നു.
0 Comments