തിരുവനന്തപുരം:
കത്തുന്ന വേനൽ ചൂടിൽ സംസ്ഥാനത്തെ 13.39 ലക്ഷം വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ പരീക്ഷ ചൂടിലേക്ക്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ചയാണ് തുടങ്ങുന്നത്.
എസ്.എസ്.എൽ.സി പരീക്ഷ രാവിലെ ഒമ്പതര മുതലും രണ്ടാംവർഷ ഹയർ സെഡക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചക്ക് ഒന്നരക്കുമാണ് ആരംഭിക്കുന്നത്. ഒന്നാംവർഷ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് പരീക്ഷയും ഇതോടൊപ്പം നടക്കുന്നുണ്ട്. നിലവിൽ രണ്ടാംവർഷ പരീക്ഷ എഴുതുന്ന വിദ്യാർഥികളാണ് സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് ഹാജരാവുന്നത്.
എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകൾക്ക് സംസ്ഥാനത്തെ 2964ഉം ലക്ഷദ്വീപിലെ ഒമ്പതും ഗള്ഫിെല ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ ഹാജരാകും. ഇതിൽ 2,17,696 പേർ ആൺകുട്ടികളും
2,09,325 പേർ പെൺകുട്ടികളുമാണ്. സര്‍ക്കാര്‍ സ്കൂളുകളിൽ 1,42,298ഉം എയ്ഡഡിൽ 2,55,092 ഉം അണ് എയ്ഡഡിൽ 29,631ഉം കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്. ഗള്‍ഫിൽ 682ഉം ലക്ഷദ്വീപിൽ 447ഉം പേരാണ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി മൂല്യനിർണയം 72 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. 4,44,693 പേരാണ് രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്.
0 Comments