Ticker

6/recent/ticker-posts

അണിഞ്ഞൊരുങ്ങി വേനപ്പാറ ലിറ്റിൽ ഫ്ലവർ



ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ 70-ാം വാർഷികാഘോഷം  2025 ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകുന്നരം 4 മണിക്ക് കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിക്കും. വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.
വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിനു ശേഷം സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും.

വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എം എൽ എ നിർവഹിക്കും. താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിക്കും. മറ്റ് ജനപ്രതിനിധികളും പൂർവ അധ്യാപക- പൂർവ വിദ്യാർഥി സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ഭാരവാഹികളുമൊക്കെ ചടങ്ങിൽ സംബന്ധിക്കും.

Post a Comment

0 Comments