Ticker

6/recent/ticker-posts

സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നില്ല; തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു.



തിരുവനന്തപുരം: വെള്ളറടയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. വെള്ളറട സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മകൻ പ്രജിൻ (28) വെള്ളറട പോലീസിന് മുൻപിൽ കീഴടങ്ങി. 
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്.

തന്നെ സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രജിൻ പൊലീസിന് മൊഴി നൽകി.

 ജോസിന്റെ ഭാര്യ സുഷമയും നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ വീടിൻ്റെ അടുക്കളയിൽ വെട്ടേറ്റ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ജോസിന്റെ നെഞ്ചിലും കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് ബോധരഹിതയായ സുഷമയെ നാട്ടുകാർ വെള്ളറട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments