കട്ടിപ്പാറ :
മഴവിൽ മനോരമ ഒരുചിരി ഇരുചിരി ബംബർചിരി വേദിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച അംബേദ്കർ സാംസ്കാരിക നിലയത്തിൻ്റെ കുട്ടി താരങ്ങളും, ചമൽ നിർമ്മല യു.പി. സ്കൂൾ വിദ്യാർത്ഥികളുമായ അഭിമന്യു (s/o രബീഷ് & ഗ്രീഷ്മ), അനന്തു (s/o അയ്യപ്പൻ & നിഷ) എന്നീ കുട്ടിതാരങ്ങളെ ചമൽ അംബേദ്കർ സാംസ്കാരിക നിലയം & വായനശാല ആദരിച്ചു.
ചമൽ ഗവ: എൽ. പി സ്കൂൾ പരിസരത്തു നിന്നും ആരഭിച്ച ആഘോഷയാത്ര ചമൽ അങ്ങാടിയിൽ സമാപിച്ചു.
ചമൽ അങ്ങാടിയിലെ സ്വീകരണ യോഗത്തിൽ സാംസ്കാരിക നിലയം പ്രസിഡണ്ട് കെ.വി. സെബാസ്റ്റ്യൻ, സെക്രട്ടറി രാജൻ കെ.പി, രതിഷ് പി.എം. എന്നിവർ സംസാരിച്ചു.
നിർമ്മല യു പി സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ്,സിസ്റ്റർ നിഷ ഫിലിപ്പ്, വ്യാപാരി വ്യവസായി ചമൽ മേഖല പ്രസിഡണ്ട് എ.റ്റി ബാലൻ, സെക്രട്ടറി നൗഷാദ് മിന്നാരം, സതീഷ് കുമാർ, പ്ലാത്തോട്ടം, കുമാരൻ പൂവന്മല ,സുബ്രഹ്മണ്യൻ എന്നിവർ അഭിമന്യു- വിനെയും അനന്തുവിനെയും പൊന്നാട അണിയിച്ചു.
കുട്ടിതാരങ്ങൾക്ക് വേണ്ടി കോമഡി സ്ക്രിപ്റ്റ് തയ്യാറാക്കിയ വിവേക് കൃഷ്ണനെ സാംസ്‌കാരിക നിലയം പ്രസിഡന്റ് കെ.വി സെബാസ്റ്റ്യൻ പൊന്നാട അണിയിച്ച് ആദരിച്ചു.
0 Comments