Ticker

6/recent/ticker-posts

എനിക്കൊരു സ്വപ്നമുണ്ട്, അത് സഫലമാകും വരെ മുന്നിലുണ്ടാവും; ഒരു കേസ്‌ കൊണ്ടും പിറകോട്ട് പോവില്ലെന്ന് ന​ജീ​ബ് കാ​ന്ത​പു​രം.


കോഴിക്കോട്: ​
പകു​തി ​വി​ല​ക്ക് ലാ​പ്ടോ​പ്പ് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 21,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കേസെടുത്തതിൽ പ്രതികരിച്ച് ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ. തനിക്കൊരു സ്വപ്നമുണ്ടെന്നും അത് സഫലമാകും വരെ മുന്നിലുണ്ടാവുമെന്നും ന​ജീ​ബ് കാ​ന്ത​പു​രം ഫേസ്ബുക്കിൽ കുറിച്ചു. ഒരു കേസ്‌ കൊണ്ടും ഞാൻ വലിയ ഉത്തരവാദിത്ത നിർവ്വഹണത്തിൽ നിന്ന് പിറകോട്ട് പോവില്ലെന്നും ഒരു എതിരാളിയും അത്‌ കിനാവു കാണേണ്ടെന്നും ന​ജീ​ബ് കാ​ന്ത​പു​രം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, സ്കൂൾ കുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ന​ജീ​ബ് കാ​ന്ത​പു​രത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:


എനിക്കൊരു സ്വപ്നമുണ്ട്‌. പെരിന്തൽമണ്ണയിലെ ഏറ്റവും ദുർബലനായ മനുഷ്യനും അന്തസ്സോടെ എഴുന്നേറ്റ്‌ നിൽക്കാൻ കഴിയുന്ന ഒരു ദിവസം. ആ സ്വപ്നം സഫലമാകും വരെ ഞാൻ ഈ എനർജിയോടെ തന്നെ നിങ്ങളുടെ മുന്നിലുണ്ടാവും. ഒരു കേസ്‌ കൊണ്ടും ഞാൻ ആ വലിയ ഉത്തരവാദിത്ത നിർവ്വഹണത്തിൽ നിന്ന് പിറകോട്ട് പോവില്ല. ഒരു എതിരാളിയും അത്‌ കിനാവു കാണേണ്ട..

പ​കു​തി​ വി​ല​ക്ക് ലാ​പ്ടോ​പ്പ് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 21,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ​ക്കെ​തി​രെ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് ഇന്നലെ കേ​സെ​ടു​ത്തത്. പു​ലാ​മ​ന്തോ​ൾ ടി.​എ​ൻ പു​രം സ്വ​ദേ​ശി​നി അ​നു​പ​മ​യുടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

2024 സെ​പ്തം​ബ​ർ 25 നാ​ണ് എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സി​ൽ എ​ത്തി പ​ണം ന​ൽ​കി​യ​ത്. പ​ണം കൈ​പ്പ​റ്റി​യ ഓ​ഫി​സ് സെ​ക്ര​ട്ട​റി കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ്. 40 ദി​വ​സം ക​ഴി​ഞ്ഞാ​ൽ ലാ​പ്ടോ​പ്പ് ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ്വ​സി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ലാ​പ്ടോ​പ്പോ പ​ണ​മോ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത 318 (4), 3 (5) വ​കു​പ്പു​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ ടി.​എ ഷാ​ഹു​ൽ ഹ​മീ​ദാ​ണ് കേ​സെ​ടു​ത്ത​ത്. പ​ണം ന​ൽ​കി​യ​പ്പോ​ൾ ‘മു​ദ്ര ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ’ എ​ന്ന പേ​രി​ലാ​ണ് ര​ശീ​തി ല​ഭി​ച്ച​ത്. എം.​എ​ൽ​എ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​പേ​ക്ഷ വാ​ങ്ങി​യ​തും പ​ണം കൈ​പ്പ​റ്റി ര​ശീ​തി ന​ൽ​കി​യ​തും.

ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണെ​ന്ന വി​ശ്വാ​സ​ത്താ​ലാ​ണ് മു​ൻ​കൂ​ർ പ​ണ​മ​ട​ച്ച​തെ​ന്നും കി​ട്ടാ​താ​യ​തോ​ടെ എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സി​ലെ​ത്തി അ​ന്വേ​ഷി​ച്ചി​രു​ന്നെ​ന്നും അ​നു​പ​മ​യു​ടെ പി​താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പറയുന്നു.



Post a Comment

0 Comments