പുതുപ്പാടി: കൈതപ്പൊയിലിൽ,
താമരശ്ശേരി ഭാഗത്തു നിന്നും വയനാടു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവെല്ലറും എതിർ ദിശയിൽ വരികയായിരുന്ന ഡിഫ്റ്റ് കാറും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്കേറ്റു.
കാർ യാത്രക്കാരായ താമരശ്ശേരി തച്ചംപൊയിൽ മുഹസിൻ (26), ദിൽഷാദ് (30), ജൗഹറ (28), ഹൈസ ഫാത്തിമ (4), ട്രാവല്ലർ യാത്രക്കാരായ സാലിഹ (25), അഞ്ജലി (25), റസ് ല( 18), ദിനു (39), സുഹൈൽ (24)
എന്നിവർക്കാണ് പരുക്കേറ്റത്.
ആരുടേയും പരുക്ക് സാരമല്ല. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും, യാത്രക്കാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.
പിന്നീട് അടിവാരത്തു നിന്നും പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.
0 Comments