ന്യൂഡൽഹി:
വാശിയേറിയ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബി.ജെ.പി അധികാരത്തിലേക്ക്. 27 വർഷത്തിന് ശേഷമാണ് ബി.ജെ.പി രാജ്യതലസ്ഥാനത്ത് അധികാരത്തിൽ തിരികെ വരുന്നത്. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പിയുടെ മുന്നേറ്റം.
70 അംഗ നിയമസഭയില 48 സീറ്റുകളിൽ ബി.ജെ.പി മുന്നേറുമ്പോൾ 22ൽ താഴെ സീറ്റുകളിൽ മാത്രമാണ് എ.എ.പി ലീഡ് ചെയ്യുന്നത്. അതേസമയം, കോൺഗ്രസ് ചിത്രത്തിൽ തന്നെയില്ല. എ.എ.പിയുടെ അതികായരായ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും അടക്കമുള്ളവർ പിന്നിലാണ്. എ.എ.പിയിലെ രണ്ടാമനും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജംങ്പുര സീറ്റിൽ പരാജയപ്പെട്ടു.
0 Comments