Ticker

6/recent/ticker-posts

വിദ്യാർത്ഥികളുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.




പാലേരി: കൈതേരി മുക്കിൽ കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ടു പത്താം ക്ലാസ് വിദ്യാർത്ഥികളായ  രണ്ടു പേർ മരിച്ചു.

GHSSകുറ്റ്യാടി യിലെ 10 ആം ക്ലാസ് വിദ്യാർത്ഥികളായ പാറക്കടവ്  കുളമുള്ളതിൽ യുസഫിന്റെ മകൻ 
 റിസ്വാൻ (14)  കൊളായിപ്പൊയിൽ മജീദിന്റെ മകൻ സിനാൻ (14) എന്നിവരാണ് മരിച്ചത്.

കുറ്റ്യാടി പുഴയിൽ കൈതേരി മുക്ക് മേമണ്ണിൽ താഴ ഭാഗത്താണ് കുട്ടികൾ വെള്ളത്തിൽ മുങ്ങി പോയത്.ഉച്ചക്ക് 12 30 ഓടെ ആണ് അപകടം ഉണ്ടായത്.

ഫുട്ബാൾ കളി കഴിഞ്ഞു കുളിക്കാൻ ഇറങ്ങിയതായിരുന്നു എന്നാണ് ലഭിച്ച വിവരം. പേരാമ്പ്രയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.

Post a Comment

0 Comments